..സ്‌നേഹപൂർവ്വം അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം 2020 ഒക്ടോബര്‍ 31,....മൈനോരിറ്റി പ്രീ-മെട്രിക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണ്ട അവസാനദിവസം ഒക്‌ടോബര്‍ 31 ------ ..

സ്‌നേഹപൂർവ്വം പദ്ധതി


കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂർവ്വം. അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി  ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.  സ്ഥാപന മേധാവികൾ മുഖേനയല്ലാതെ അയയ്ക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിന് പരിഗണിക്കില്ല.  അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഒക്ടോബര്‍ 31,2020.
മാതാപിതാക്കള്‍ ഇരുവരും അഥവാ ഇവരില്‍ ഒരാള്‍ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇത്തരം കുട്ടികളെ സ്വഭവനങ്ങളില്‍/ ബന്ധു ഭവനങ്ങളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്. BPL കുടുംബങ്ങളിലെ അല്ലെങ്കിൽ നഗരപ്രദേശങ്ങളില്‍ 22,000/- രൂപയും ഗ്രാമപ്രദേശങ്ങളില്‍ 20,000/-രൂപയുംവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി/ പ്രൊഫഷണല്‍ ക്ലാസ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്ക് ചുവടെ പറയുന്നനിരക്കില്‍ പ്രതിമാസ ധനസഹായം അനുവദിക്കുന്നു.5 വയസ്സിനുതാഴെ ഉള്ള കുട്ടികൾക്കും, 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്കും പ്രതിമാസം 300/-രൂപ 6 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക്  പ്രാതിമാസം 500/- രൂപ 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 700/- രൂപ .  ഡിഗ്രി/  പ്രൊഫഷണല്‍ കോഴ്സുകള്‍  പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000/-  രൂപ.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

നിലവിലുള്ള രക്ഷാകര്‍ത്താവിന്‍റെയും കുട്ടിയുടെയും പേരില്‍  നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങി ലഭിച്ച പാസ്സ്ബുക്കി
ന്‍റെ പകര്‍പ്പ്   ഉള്ളടക്കം ചെയ്തിരിക്കണം. മാതാവിന്‍റെ/ പിതാവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ്,  ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്/ ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്‍റെ കോപ്പി/ വില്ലേജ്   ആഫീസറില്‍ നിന്നുളള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം ചെയ്തിരിക്കണം.ആധാര്‍ / തിരിച്ചറിയൽ കാര്‍ഡിന്‍റെ പകര്‍പ്പ്സമര്‍പ്പിക്കേണ്ടതാണ്.സ്നേഹപൂര്‍വ്വം പദ്ധതി ആനുകൂല്യം വരും വര്‍ഷങ്ങളിലും തുടര്‍ന്ന് ലഭിക്കുന്നതിന് ഓരോ അദ്ധ്യായന വർഷവും 1 മുതൽ 5 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്.അപേക്ഷയോടൊപ്പം ചേര്‍ക്കേണ്ട രേഖകളുടെ പകര്‍പ്പ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

അപേക്ഷിക്കേണ്ടവിധം
      
ഗുണഭോക്താവ് 5 വയസ്സിനു മുകളിലുള്ള  കുട്ടിയാണെങ്കില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷൻ  ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം വെള്ളക്കടലാസില്‍  തയ്യാറാക്കിയ അപേക്ഷ സ്ഥാപന മേധാവികള്‍ക്ക് നല്‍കേണ്ടതാണ്. സ്ഥാപന മേധാവികള്‍ രേഖകള്‍ പരിശോധിച്ച് പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ധനസഹായത്തിന് അര്‍ഹതയുള്ള അപേക്ഷകള്‍ ഓണ്‍ ലൈനായി കേരള സാമൂഹ്യ സുരക്ഷാമിഷന്‍  എക്സിക്യൂട്ടീവ് ഡയറക്ടര്‍ ക്ക് അയക്കേണ്ടതാണ്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ തുക അനുവദിച്ച്ഗുണ ഭോക്താക്കളുടെ പേരിലുള്ള ബാങ്ക്അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്ത് നല്‍കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍ ,

 Help for : User Manual for Institutions New Registration | Renewal |Transfer |

സാലറി കട്ടിംഗ് സർക്കാര്‍ പുന: പരിശോധിക്കുക

വീണ്ടും തുടങ്ങാന്‍ ശ്രമിക്കുന്ന സാലറി കട്ടിംഗ് സർക്കാര്‍ പുന: പരിശോധിക്കുന്നതിനു വേണ്ടി മറ്റു സർവീസ് സംഘടനകൾക്കൊപ്പം ചേര്‍ന്ന് എയ്ഡഡ് സ്കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷനും ശക്തമായ  ഇടപെടൽ നടത്തുന്നു.  മൊറോട്ടോറിയം കാലാവധി നിലവില്‍ കഴിഞ്ഞതിനാല്‍      ബാങ്ക് കളുടെ ഉള്‍പെടെ വിവിധ ലോണുകളുടെ തിരിച്ചടവ് ആരംഭിച്ചതിനാലും കൂടാതെ മറ്റ് സാമ്പത്തിക പ്രയാസങ്ങളും അനുഭവിക്കുന്ന കോവിഡ് 19 കാലഘട്ടത്തില്‍ സാലറി കട്ടിംങ്ങ് കൂടി വന്നാല്‍ അനധ്യാപകര്‍ ജീവിതം ദുരിത പൂര്‍ണ്ണമാകുമെന്ന് സ്ര്‍ക്കാറിനെ രേഖാമൂലം അറിയിച്ചു.അനുകൂല നിലപാട് സര്‍ക്കാറില്‍ നിന്നും ഉണ്ടാകുമെന്ന് സംഘടന പ്രതീക്ഷിക്കുന്നു.


OBC Pre-Metric Scholarship 2020-21

 


        2020-21 അധ്യയനവര്‍ഷത്തെ ഒ ബി സി പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ / എയ്‌ഡഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലെ OBC വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കാണ് അപേക്ഷിക്കാവുന്നത് ഒ ബി സി വിഭാഗത്തില്‍പ്പെട്ട OEC ആനുകൂല്യം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടതില്ല.

സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ.

രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം 250000ല്‍ കുറവായിരിക്കണം. 

കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 80%ലധികം മാര്‍ക്ക് ലഭിച്ചിരിക്കണം 

നിശ്ചിതമാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സ്‌കൂള്‍ പ്രധാനാധ്യാപകരെ ഏല്‍പ്പിക്കേണ്ട അവസാന തീയതി 30.09.2020.

വിദ്യാലയങ്ങള്‍ www.egrantz,kerala.gov.in എന്ന പോര്‍ട്ടലില്‍  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിവസം 2020 ഒക്ടോബര്‍ 15

മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്‌തമായി Egrantz സൈറ്റിലാണ് വിദ്യാലയങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ സമര്‍പ്പണത്തിന്  Add New Student, Updte Student Mark , Apply for Scholarship എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്. ഈ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം HM Login മുഖേന അപേക്ഷകള്‍ Verify ചെയ്‌തിരിക്കണം
അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ ഒരു തവണയെങ്കിലും ട്രാന്‍സാക്ഷന്‍ നടത്തിയിട്ടുണ്ടെന്നും അക്കൗണ്ട് ആക്ടീവ് ആണെന്നും ഉറപ്പ് വരുത്തണം

പ്രിമെട്രിക് സ്കോളർഷിപ് സംബന്ധമായ പരാതികളും സംശയങ്ങളും "egrantz3.0helpline@gmail.com" എന്ന ഇമെയിൽ വിലാസത്തിലേക്ക് സ്കൂൾ കോഡ് & അഡ്മിഷൻ നമ്പർ എന്നിവ രേഖ പെടുത്തി അയക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍ 


OBC Pre-Metric Scholarship 2020-21 -Circular

OBC Pre-Metric Scholarship 2020-21-Application Form

OBC Pre-Metric Scholarship 2020-21-User Manual

State wise OBC List

E Grantz Portal

ബോണസ് ,പ്രത്യക ഉത്സവ ബത്ത ,ഓണം അഡ്വാൻസ് -തയ്യാറാക്കുന്ന വിധം

 


സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2020 ലെ ഓണം അഡ്വാൻസ്  അനുവദിച്ചു  ഉത്തരവായി കൂടാതെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ് /പ്രത്യേക ഉത്സവബത്ത അനുവദിച്ചും ഉത്തരവായി.ഉത്തരവുകള്‍ താഴെ നല്‍കിയിരിക്കുന്നു . 
 

Downloadsസ്പാര്‍ക്കില്‍ - ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം
 

ബോണസ്സ് ബില്‍ എങ്ങനെ തയ്യാറാക്കാം

സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation എടുത്ത് DDO code, Bill type എന്നിവ സെലക്ട്‌ ചെയ്ത് select emplyoees എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ബോണസ് ലഭിക്കുന്ന Employeeയെ കാണാന്‍ കഴിയും .Employeeയുടെ പേരിന് നേരെയുള്ള ചെക്ക്‌ ബോക്സില്‍ ടിക്ക് നല്‍കി  തുടര്‍ന്ന് സബ്മിറ്റ് നല്‍കാം.Salary Matters- Processing- Bonus എന്ന മെനുവില്‍ തന്നെ Cancel Bonus  Bonus Bill , Acquittance  എന്നി ഓപ്ഷനുകള്‍  ഉപയോഗിച്ച്  ബോണസ് ബില്‍ തയ്യാറാക്കാം. ഇതിൽ Bonus Calculation Retired  എന്ന മെനു ഉപയോഗിച്ച്  റിട്ടയർ  ആയവരുടെ  ബോണസ്  calculate ചെയ്യാം .

ഫെസ്റ്റിവല്‍ അലവന്‍സ്

സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance Calculation,Festival Allowance Calculation Retired ,Cancel Festival Allowance Calculation .Festival Allowance Bill ,Acquittance  മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്.ഇതിൽ Festival Allowance Calculation Retired  എന്ന മെനു ഉപയോഗിച്ച്  റിട്ടയർ  ആയവരുടെ അലവന്‍സ്  calculate ചെയ്യാം.
താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള Festival Allowance പ്രോസസ്സ് ചെയ്യുന്നത് Accounts -Claim Entry എന്ന ഓപ്ഷന്‍ വഴിയാണ്-Help File Nature of Claim എന്നത് Festival Allowance for Temporary Employees (Festival Allowance Expenditure Head of Account of Daily Wages : Daily Wage Head of Account തന്നെയാണ്) Daily Wages Festival Allowance Amount Rs.1210/-
 
ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്

സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type എന്നിവ സെലക്ട്‌ ചെയ്താല്‍ വലത് വശത്തെ വിന്‍ഡോ അപ്ഡേറ്റ് ആകും ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വേണമെങ്കില്‍ വരുത്താം ഉദാഹരണമായി നമ്മുക്കനുവദിച്ച തുകയായ Rs.15000/- പൂര്‍ണ്ണമായും പിന്‍വലിക്കാതെ Rs.10000/- Rs.5000/- എന്നിങ്ങനെ ആവശ്യമുള്ള  തുകകള്‍ നല്‍കാം.(Loan A/C No എന്നത് FestAdv എന്ന് നല്‍കുക)എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍.


പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ Inner ,Outer, Bank Statement എന്നിവ  Print ചെയ്യാം.Onam / Festival Advance Bill Generate ചെയ്യാൻ  ആദ്യം Month തുടർന്ന് DDO Code,Advance Type എന്നിങ്ങനെ സെലക്ട് ചെയ്യുക തുടർന്ന് Inner bill  ആക്റ്റീവ് ചെയ്തു  സെലക്ട് ബട്ടണിൽ  ക്ലിക്ക് ചെയ്യുക,Outer Bill,Bank Statement എന്നിവയും  ഇതു പോലെ ലഭിക്കും .മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല.
ഒരു കാര്യം ഓർക്കുക ബോണസ് ബില്‍ ,ഫെസ്റ്റിവല്‍ അലവന്‍സ് ,ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രോസസ്സ്  ചെയ്താൽ ഇവയുടെ  ബില്ലുകൾ  അതാതു  മെനുവിൽ തന്നെയാണ്  ലഭിക്കുക .
 
 Bill Certificates

 Onam Advance :-

Certify that the Onam Advance bill prepared as per the Order No. G.O(P)No.108/2020/Fin date. 15-08-2020 , It will be recovered in five equal installments from October 2020 salary onwards. The amount claimed in this bill has not been drawn previously

 Onam Allowance Bill :-

Certify that the Special Onam Allowance bill prepared as per the Order No. G.O(P)No. 107/2020/Fin Date.15-08-2020.The amount claimed in this bill has not been drawn previously.

 Ad-HOC Bonus Bill :-

Certify that the Ad-HOC Bonus Bill prepared as per the Order No.107/2020/Fin Date.15-08-2020 , they are in permanent Govt Service on 31/03/2020 and having a continues service Six Months or more during the year 2019-20. The amount claimed in this bill has not been drawn previously.