..സ്‌നേഹപൂർവ്വം അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം 2020 ഒക്ടോബര്‍ 31,....മൈനോരിറ്റി പ്രീ-മെട്രിക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണ്ട അവസാനദിവസം ഒക്‌ടോബര്‍ 31 ------ ..

പെൻഷൻ, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ, ഫാമിലി പെൻഷൻ

PENSION CALCULATOR
CLICK ON ABOVE IMAGE FOR PENSION CALCULATIONanimated-hand-image-0091

പെൻഷൻ, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ, ഫാമിലി പെൻഷൻ എങ്ങനെ കണ്ടുപിടിക്കാം?

I. യോഗ്യസേവനകാലം
ആകെ സർവീസ് = സർവീസിൽ നിന്നു വിരമിച്ച തീയതി- സർവീസിൽ പ്രവേശിച്ച തീയതി.
യോഗ്യസേവനകാലം= ആകെ സർവീസ്- അയോഗ്യസർവീസുകൾ +കൂട്ടിച്ചേർക്കേണ്ട സർവീസുകൾ
കുറഞ്ഞത് പത്തുവർഷത്തെ യോഗ്യ സർവീസെങ്കിലും ഉണ്ടെങ്കി ലേ KSR Vol.II Part III പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുള്ളൂ. പെൻഷൻ നിർണയിക്കുന്നതിനു പരമാവധി 30 വർഷമേ പരിഗണിക്കൂ.

II. ശരാശരി വേതനം (Average Emoluments -AE )
ഒരു ജീവനക്കാരന്‍റെ സേവന കാലഘട്ടത്തിലെ ഏറ്റവും അവസാനത്തെ പത്തുമാസത്തെ അടിസ്ഥാനശന്പളത്തിന്‍റെ ശരാശരി. ക്ഷാമബത്തയോ(DA) മറ്റു അലവൻസുകളോ ഉൾപ്പെടുത്തുവാൻ പാടില്ല.

III. പെൻഷൻ തുക കണ്ടുപിടിക്കുന്ന വിധം-
Rule 64(B)
പെൻഷൻ= ശരാശരി വേതനം x യോഗ്യസേവനകാലം
2 x 30 (29 വര്‍ഷവും ഒരു ദിവസവും ഉണ്ടെങ്കിലും 30 ആയി കണക്കാക്കും)
ഉദാ: 1. ശരാശരി വേതനം = 40,500, യോഗ്യസർവീസ്= 30 വർഷം.
പെൻഷൻ തുക = 40,500 x 30 = 20,250രൂപ
2 x 30
2. ശരാശരി വേതനം = 34,500, യോഗ്യസർവീസ് = 26 വർഷം.
പെൻഷൻ തുക = 34,500 x26 =14,950രൂപ
2 x 30
3. ശരാശരി വേതനം= 30,000, യോഗ്യസർവീസ്= 10 വർഷം
പെൻഷൻ തുക = 30,000x 10 =5000
2 x 30
കുറഞ്ഞ പെൻഷൻ തുക 8,500രൂപ
4. ശരാശരി വേതനം = 50,400, യോഗ്യസർവീസ് = 32 വർഷം
പെൻഷൻ തുക = 50,400 x 30 = 25,200രൂപ
2 x 30
(ഓരോ മാസവും പെൻഷൻ തുകയും ആ തുകയുടെ ക്ഷാമാശ്വാസവും കൂടി കിട്ടുന്ന തുകയാണ് ഓരോ പെൻഷൻകാർക്കും കൈ യിൽ ലഭിക്കുന്നത്.)
പെൻഷൻ തുക കണ്ടുപിടിക്കുന്ന വേളയിൽ 50 പൈസയിൽ താഴെയാണെങ്കിലും മുകളിലാണെങ്കിലും തൊട്ടടുത്ത രൂപയായി റൗണ്ട് ചെയ്യാം.

IV. ഗ്രാറ്റുവിറ്റി കണ്ടുപിടിക്കുന്ന വിധം (DCRG)
ഗ്രാറ്റുവിറ്റിക്ക് അർഹത നേടാൻ കുറഞ്ഞത് അഞ്ചുവർഷത്തെ യോഗ്യസർവീസ് പൂർത്തിയായിരിക്കണം. എന്നാൽ പരമാവധി 33 വർഷംവരെയേ പരിഗണിക്കൂ. ഒരു ജീവനക്കാരന്‍റെ സേവന കാലഘട്ടത്തിലെ അവസാന തീയതിയിലെ പ്രതിമാസ അടിസ്ഥാനശബള നിരക്കും അതിനർഹമായ ക്ഷാമബത്തയുമാണ് ഗ്രാറ്റുവിറ്റി തുക നിർണയിക്കാൻ മാനദണ്ഡമായി എടുക്കുന്ന വേതനം.
DCRG = സേവനത്തിൽനിന്നു വിരമിച്ച മാസത്തിന്‍റെ അടിസ്ഥാന ശബളം (Basic Pay+ ക്ഷാമബത്ത (DA) x- യോഗ്യസേവനം ഭാഗം 2
ഉദാ:-
1. Basic Pay-42,500. DA=20%. യോഗ്യ സർവീസ്-26 വർഷം.
ഗ്രാറ്റുവിറ്റി= 42,500 x 20%=8500, 42,500+8500= 51,000 x26/2= 6.67,800

2. Basic Pay- 50,400. DA=20%. യോഗ്യ സർവീസ് - 33 വർഷം
ഗ്രാറ്റുവിറ്റി= 50,400 x 20%=10,080 50,400+10,080= 60,480 x 33/2=9,97.920

3. Basic Pay- 65,400, DA 20%, യോഗ്യ സർവീസ്= 33 വർഷം
ഗ്രാറ്റുവിറ്റി= 65,400 x 20%= 13,080 65,400+13,080= 78,480 x 33/2= 12,94.920

V. കമ്യൂട്ടേഷൻ നിർണയിക്കുന്ന വിധം (Commutation of Pension)
സർവീസിൽനിന്നു വിരമിക്കുന്നവർക്ക് ഓരോ മാസവും കിട്ടാൻപോകുന്ന അടിസ്ഥാന പെൻഷന്‍റെ ഒരു ഭാഗം മൂല്യത്തിന നുസരിച്ച് പരിവർത്തനം ചെയ്യാം. അടിസ്ഥാന പെൻഷന്‍റെ 40 ശതമാനം ഇപ്പോൾ പരിവർത്തനം ചെയ്യാം (1/3/2006 മുതൽ). അടിസ്ഥാന പെൻഷൻ 40 ശതമാനം പരിവർത്തനം ചെയ്യുന്പോൾ പെൻഷൻകാരന്‍റെ പ്രായം പരിവർത്തന ഘടകം (Table Value) എന്നിവ പരിഗണിക്കേണ്ടതാണ്. പരിവർത്തനഘട കം തീരുമാനി ക്കുന്നത് അടുത്ത ജന്മദിനത്തിലെ പ്രായമാണ്. (57വയസ്=11.10)
കമ്യൂട്ടേഷൻ തുക= പെൻഷൻ തുകയുടെ 40% x 12 x Table Value:
ഉദാ:
1. പെൻഷൻ - 14,950, വിരമിക്കൽ പ്രായം 56, Table Value - 11.10
കമ്യൂട്ടേഷൻ = 14,950 x 40% = 5,980 x 12 x11.10=7,96,536
2. പെൻഷൻ- 8,500, വിരമിക്കൽ പ്രായം 56, Table Value- 11.10
കമ്യൂട്ടേഷൻ = 8500 x 40%= 3400 x 12 x11.10=4,52,880
3. പെൻഷൻ - 29,920, വിരമിക്കൽ പ്രായം 56, Table Value - 11.10
കമ്യൂട്ടേഷൻ = 29,920 x 40%= 11,968 x 12 x 11.10= 15,94,138
4. പെൻഷൻ -60,000. വിരമിക്കൽ പ്രായം 56, Table Value-11.10
കമ്യൂട്ടേഷൻ= 60,000 x 40 %= 24,000 x 12x 11.10= 31,96,800

*കമ്യൂട്ട് ചെയ്ത പെൻഷൻ ഭാഗം പുനഃസ്ഥാപിക്കൽ
പെൻഷൻ കമ്യൂട്ടേഷന് ഉപയോഗിച്ച പരിവർത്തന ഘടകത്തെ അടുത്ത പൂർണസംഖ്യയായി തിട്ടപ്പെടുത്തിയ അത്ര യും വർഷം കഴിഞ്ഞാണ് കമ്യൂട്ട് ചെയ്ത പെൻഷൻ ഭാഗം പുനഃ സ്ഥാപിച്ചു കിട്ടുക.
56 വയസിലാണ് വിരമിക്കുന്നതെങ്കിൽ 57ന്‍റെ ടേബിൾ വാല്യു 11.10 ആണ് സ്വീകരിക്കേണ്ടത്. 55 വയസിലാണു വിരമിക്കുന്നതെ ങ്കിൽ 56ന്‍റെ ടേബിൾ വാല്യു 11.42 ആണ് സ്വീകരിക്കേണ്ടത്. ഈ രണ്ടു ടേബിൾ വാല്യുവും അടുത്ത പൂർണസംഖ്യയായി റൗണ്ട് ചെയ്യുന്പോൾ 12 ലഭിക്കുന്നു. ഇങ്ങനെയുളളവർക്ക് 12 വർഷത്തിനു ശേഷം പൂർണാവസ്ഥയിൽ പെൻഷൻ ലഭിക്കും.

VI. ഫാമിലി പെൻഷൻ കണ്ടുപിടിക്കുന്ന വിധം
ജീവനക്കാരൻ അവസാനമായി വാങ്ങിയ അടിസ്ഥാന ശബളത്തിന്‍റെ (സർവീസിൽനിന്നു വിരമിച്ചപ്പോൾ/ സർവീസിലിരുന്നു മരിച്ചപ്പോൾ) 30 ശതമാനം തുകയാണ് ജീവനക്കാരന്‍റെ /പെൻഷണറുടെ മരണത്തിനു ശേഷം കുടുംബത്തിലെ അവകാശിക്കു ഫാമിലി പെൻഷനായി ലഭിക്കുക. ഏറ്റവും കുറഞ്ഞ ഫാമിലി പെൻഷൻ 1/7/2014മുതൽ 8500രൂപയാണ്. അടിസ്ഥാന പെൻഷൻ തുകയായ 8500രൂപയും അതിന്‍റെ ക്ഷാമാശ്വാസവും മെഡിക്കൽ അലവൻസും കൂടിയ തുകയാണ് ഓരോ മാസവും ആദ്യ വാരത്തിൽ മുൻകൂറായി ലഭിക്കുന്നത്.

*ഫാമിലി പെൻഷൻ - സ്പെഷൽ നിരക്ക്
സർവീസിലിരുന്നു മരിച്ച ജീവനക്കാരന്‍റെ കുടും ബ ത്തി നു ആദ്യ ഏഴുവർഷം അവസാനമായി വാങ്ങിയ അടിസ്ഥാനശന്പള ത്തിന്‍റെ 50ശതമാനമാണ് ഫാമിലി പെൻഷൻ കിട്ടുക. ഏഴു വർഷ ത്തിനു ശേഷം സാധാരണ നിരക്കായ 30 ശതമാനവും. പെൻഷനാ യിട്ട് ഏഴു വർഷത്തിനകം മരിച്ച പെൻഷണറുടെ ഫാമിലിക്ക് പെൻഷനായ തീയതി മുതൽ ഏഴു വർഷംവരെ അവസാനമായി വാങ്ങിയ അടിസ്ഥാനശന്പളത്തിന്‍റെ 50 ശതമാനം ഫാമിലി പെൻ ഷൻ കിട്ടും. അതായത് ഏഴു വർഷമോ 63 വയസോ ഇതിൽ ഏതാ ണ് ആദ്യം വരിക ആ കാലയളവുവരെ പ്രത്യേ ക നിരക്കായ 50 ശതമാനവും അതിനുശേഷം സാധാരണ നിരക്കായ 30 ശതമാ നവും. എങ്ങനെയായാലും ജീവിച്ചിരുന്നപ്പോൾ വാങ്ങിയ പെൻഷ ൻ തുകയേക്കാൾ അധികരിക്കാൻ പാടില്ല ഫാമിലി പെൻഷൻ.