..സ്‌നേഹപൂർവ്വം അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം 2020 ഒക്ടോബര്‍ 31,....മൈനോരിറ്റി പ്രീ-മെട്രിക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണ്ട അവസാനദിവസം ഒക്‌ടോബര്‍ 31 ------ ..

ഹയർ സെക്കന്ററി പരീക്ഷ: മാർക്ക് മെച്ചപ്പെടുത്തുന്നതിന് വ്യവസ്ഥകൾ ഉദാരമാക്കി


ഹയർ സെക്കന്ററി പരീക്ഷയിൽ ലഭിച്ച മാർക്ക് മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കി സർക്കാർ ഉത്തരവായി. പുതുക്കിയ ഉത്തരവ് പ്രകാരം രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത പഠനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് മൂന്നു വിഷയങ്ങൾ വരെ ഇമ്പ്രൂവ് ചെയ്യുന്നതിനും (സ്‌കോർ മെച്ചപ്പെടുത്തുന്നതിനും) തോറ്റ വിഷയത്തിന് സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആ വിഷയങ്ങൾക്ക് പുറമേ മൂന്നു വിഷയങ്ങൾ കൂടി ഇമ്പ്രൂവ് ചെയ്യുന്നതിനും കഴിയും.

        നിലവിൽ ജയിച്ച ഒരു വിഷയത്തിന് മാത്രമേ ഇമ്പ്രൂവ് ചെയ്യുന്നതിന് അവസരമുണ്ടായിരുന്നുള്ളു. അതുപോലെ സേ പരീക്ഷ എഴുതുന്നവർക്ക് ജയിച്ച വിഷയങ്ങൾ ഇമ്പ്രൂവ് ചെയ്യുന്നതിന് അവസരമുണ്ടായിരുന്നില്ല. ദീർഘകാലമായി വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ഒരാവശ്യമാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.